പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് രാഷ്ട്രീയ ഗുരു എല്‍.കെ അദ്വാനിയുടെ ഗതിയോ ? ഈ ചോദ്യമാണിപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായിരിക്കുന്നത്. ആര്‍.എസ്.എസ് നേതൃത്വത്തെ വെല്ലുവിളിച്ച അദ്വാനിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതാക്കിയത് രാഷ്ട്രീയ സ്വയം സേവക് സംഘെന്ന ആര്‍.എസ്.എസായിരുന്നു.