മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയവര്‍ക്കെതിരെ പി.ടി തോമസ് എം.എല്‍.എ രംഗത്ത്.
മിശ്രവിവാഹത്തെ താന്‍ പിന്തുണയ്ക്കുന്നതായും തന്റെ മകന്‍ വിവാഹം ചെയ്യാന്‍ പോകുന്നത് നായര്‍ പെണ്‍കുട്ടിയെയാണെന്നും പി.ടി തോമസ് വെളിപ്പെടുത്തി.
എക്‌സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.
തന്റെ മക്കള്‍ക്ക് ജാതിയോ മതമോ ഒന്നും ചേര്‍ത്തിട്ടില്ല. എസ്.എസ്.എല്‍.സി ബുക്കില്‍ പോലും അങ്ങനെയാണുള്ളത്.
മുഖ്യമന്ത്രിയുടെ മകളും ഡി.വൈ.എഫ്.ഐ നേതാവും വിവാഹിതരായത് തികച്ചും സ്വകാര്യ കാര്യമാണ്. ആര് തന്നെ അതിനെ തെറ്റായി കണ്ടാലും തനിക്ക് അതിന് കഴിയില്ലന്നും പി.ടി പറഞ്ഞു. ഇക്കാര്യത്തില്‍ പിണറായിക്കുണ്ടായ വിഷമം ഒരച്ഛനെന്ന നിലയില്‍ തനിക്ക് മനസ്സിലാകുമെന്നും പി.ടി തോമസ് വ്യക്തമാക്കി.
അഭിമുഖത്തിന്റെ പൂര്‍ണ്ണ വീഡിയോ ചുവടെ :-
Staff Reporter