തിരുവനന്തപുരം: പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനവുമായി പിടി തോമസ് എംഎല്‍എ രംഗത്ത്.
‘ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താരതമ്യം ചെയ്യാന്‍ കണക്കുകള്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. പഴയ തെറ്റുതിരുത്തി’എല്ലാം ശരിയാക്കും’ എന്ന് വീമ്പിളക്കി യുവ ജനങ്ങളെ കബിളിപ്പിച്ച പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ സ്വന്തക്കാര്‍ക്ക് പി എസ് സിയെ മറികടന്ന് എങ്ങനെ നിയമനം കൊടുക്കാമെന്ന ഗവേഷണത്തിലാണ്’. പിടി തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പി ടി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
തൊഴിലില്ലാതലയുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ പ്രതീക്ഷ തകർത്ത Psc യുടെ തെറ്റായ നടപടികൾക്കെതിരെ 03/03/2020 ൽ നിയമസഭയിൽ നയപ്രഖ്യാപന ചർച്ചയിൽ പങ്കെടുത്ത് താൻ വിഷയം അവതരിപ്പിച്ചപ്പോൾ പ്രശന പരിഹാരം ഉണ്ടാക്കാമെന്നല്ല അഹന്ത നിറഞ്ഞതും എല്ലാം ശരിയാണെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്.
മുഖ്യമന്ത്രിയുടെ മറുപടി കേട്ട് ആരവം ഉയർത്തി പിന്തുണയ്ക്കുകയായിരുന്നു Dyfi യുടെ പേരിൽ MLA മാരായ യുവ സഖാക്കൾ.
ഉമ്മൻ ചാണ്ടി സർക്കാരിനെ താരതമ്യം ചെയ്യാൻ കണക്കുകൾ ഉയർത്താൻ ശ്രമിക്കുന്നവർ ഒരു കാര്യം ഓർമ്മിക്കുന്നത് നന്നായിരിക്കും പഴയ തെറ്റുതിരുത്തി’എല്ലാം ശരിയാക്കും’ എന്ന് വീമ്പിളക്കി യുവ ജനങ്ങളെ കബിളിപ്പിച്ച പിണറായി സർക്കാർ ഇപ്പോൾ സ്വന്തക്കാർക്ക് Psc യെ മറികടന്ന് എങ്ങനെ നിയമനം കൊടുക്കാമെന്ന ഗവേഷണത്തിലാണ്.
സർക്കാരിന്റെ Psc നയത്തെ ന്യായികരിക്കാൻ ഇറങ്ങിയ M B രാജേഷിന് ഉണ്ടായ അനുഭവം ഒരു പാഠമാകട്ടെ.
കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് തോമസ് ഐസക്കിന്റെ പോസ്റ്റ് പിൻവലിച്ചു പാർട്ടി തലയൂരി.
തലയൂരാൻ കഴിയാതെയുള്ള M B രാജേഷിന്റെ പ്രയാസം എല്ലാവരും ആസ്വദിക്കുന്നുണ്ടാവും.