കൊച്ചി: സിപിഎം നേതാക്കള്‍ പ്രതികളായ പ്രളയ ദുരിതാശ്വാസ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പി ടി തോമസ് എംഎല്‍എ. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട തട്ടിപ്പായതിനാല്‍ പൊലീസ് സംഭവം ഒതുക്കുമെന്നും അതുകൊണ്ട് തന്നെ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ദുരിതാശ്വാസത്തിനായുള്ള പണം അടിച്ചുമാറ്റിയ സംഭവം കേരളം മുഴുവനുള്ള അര്‍ഹരായ ലക്ഷക്കണത്തിന് പാവങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണെന്നും പി ടി തോമസ് ആരോപിച്ചു.
ദുരിതം ജനങ്ങള്‍ക്കും ആശ്വാസം സിപിഎമ്മിനും എന്നതാണ് അവസ്ഥ. അര്‍ഹരായ പലര്‍ക്കും സഹായം നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും പി ടി തോമസ് പറഞ്ഞു.