pt-thomas-maharajas college issue

കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപാളിന്റെ കസേര കത്തിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പി.ടി തോമസ് എംഎല്‍എ.

സിപിഎം നേതൃത്വത്തിന്റെ സഹായത്തോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതെന്നും പിടി തോമസ് ആരോപിച്ചു.

കസേര കത്തിക്കുന്നത് നോക്കി നിന്ന പൊലീസുകാര്‍ക്കെതിരേയും കൂട്ടുനിന്ന അധ്യാപകര്‍ക്കെതിരേയും നടപടിയെടുക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.

Top