PT Thomas , MLA, infringement notice gave to the Chief minister

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് എംഎല്‍എ പി.ടി തോമസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

എം.കെ ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ച വിഷയത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ചാണ് പി.ടി തോമസ് നോട്ടീസ് നല്‍കിയത്.

എം.കെ ദാമോദരന്‍ നിയമോപദേഷ്ടാവായി സ്ഥാനമേറ്റെടുത്ത് പ്രവര്‍ത്തിക്കുന്നു എന്ന തരത്തിലാണ് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചത്.

എന്നാല്‍ എം.കെ ദാമോദരന്‍ ഇതുവരെ നിയമോപദേഷ്ടാവ് ആയിട്ടില്ലെന്നും സ്ഥാനമേറ്റെടുക്കാന്‍ അദേഹത്തിന് താത്പര്യമില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

നിയമോപദേഷ്ടാവിന്റെ കാര്യത്തില്‍ നിയമസഭയിലും ഹൈക്കോടതിയിലും സര്‍ക്കാര്‍ സ്വീകരിച്ച ഈ വ്യത്യസ്ത നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് പി.ടി തോമസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

Top