ദോഹ: മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ശരിയാണെന്നും സാങ്കേതികമായി മാത്രമാണ് ഈ കേസില്‍ ആര്‍എസ്എസ് രക്ഷപ്പെട്ടതെന്നും പി ടി തോമസ് എംഎല്‍എ.
ഹൃസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയ ഫോറം(ഐഎംഎഫ്) സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. പ്രസ്താവനയില്‍ മാപ്പുപറയണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ കഴിയില്ലെന്ന രാഹുലിന്റെ നിലപാടിനോടൊപ്പമാണ് പാര്‍ട്ടി.
ഗാന്ധി വധത്തില്‍ പങ്കില്ലെങ്കില്‍ ഘാതകനായ ഗോഡ്‌സയെ തള്ളിപ്പറയാന്‍ ആര്‍എസ്എസിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഗോഡ്‌സെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നെന്നും ഇയാളെ തള്ളിപ്പറയാന്‍ ഇന്നേവരെ ഒരു സംഘപരിവാര സംഘടനയും തയാറായിട്ടില്ലെന്നും ഇയാളുടെ ചിതാഭസ്മം അഖണ്ഡഭാരതത്തില്‍ വിതറാന്‍ കാത്ത് നില്‍ക്കുന്നവരാണ് ആര്‍എസ്എസുകാരെന്നും തോമസ് പറഞ്ഞു.
ബിജെപിയെ ഒരുകാലത്തും അനുകൂലിക്കുകയോ കൂടെ കൂട്ടുകയോ ചെയ്യാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.