നിലപാടുള്ള നേതാവായിരുന്നു പി.ടി തോമസ്, കൃത്യമായി നിലപാട് പറഞ്ഞും, തോല്‍പ്പിക്കാന്‍ ട്വന്റി ട്വന്റിയെ അണിനിരത്തിയ കോര്‍പ്പറേറ്റ് മുതലാളിയെ പ്രഹരിച്ചുമാണ് അദ്ദേഹം തൃക്കാക്കരയില്‍ വെന്നിക്കൊടി പാറിച്ചിരുന്നത്. അദ്ദേഹം പ്രതിനിധാനം ചെയ്ത തൃക്കാക്കരയില്‍ പക്ഷേ ഇപ്പോള്‍ കോണ്‍ഗ്രസ്സ് പയറ്റുന്നത് അവസരവാദപരമായ രാഷ്ട്രീയമാണ്. ട്വന്റി ട്വന്റിയുടെ വോട്ടിനു പിന്നാലെ നടക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍.(വീഡിയോ കാണുക)