കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഇപ്പോഴും ബാക്കിയാണെന്ന് പി.ടി.തോമസ് എംഎല്‍എ.
കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച എംഎല്‍എയുടെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേസില്‍ ഗൂഢാലോനയില്ലെന്ന് ആദ്യമേ പറഞ്ഞ മുഖ്യമന്ത്രിക്കെതിരേ അന്വേഷണം വേണമെന്ന് പി.ടി.തോമസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേസുമായി ബന്ധപ്പെട്ട് ചില ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
സ്ഥലത്ത് ആദ്യം എത്തിയ ആള്‍ എന്ന നിലയ്ക്ക് പൊലീസ് തന്നോട് ഒന്നും ചോദിക്കാത്തത് ദുരൂഹമാണെന്നും എംഎല്‍എ പ്രതികരിച്ചിരുന്നു.
കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി.
ദിലീപിന്റെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.