തൃക്കാക്കര: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏറെ വിവാദങ്ങളും തര്‍ക്കവും ഉയര്‍ന്ന എറണാകുളത്തെ തൃക്കാക്കര മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തി.
കോണ്‍ഗ്രസിലെ പിടി തോമസ് എല്‍ഡിഎഫിലെ സെബാസ്റ്റ്യന്‍ പോളിനെ 11,926 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സിറ്റിംഗ് എംഎല്‍എ ആയിരുന്ന ബെന്നി ബെഹന്നാനെ മാറ്റിയായിരുന്നു പി ടി തോമസിനെ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പിടിവാശിയായിരുന്നു ബെന്നി ബെഹന്നാന് സീറ്റ് നിഷേധിച്ചത്. പിടി തോമസ് പരാജയപ്പെട്ടിരുന്നെങ്കില്‍ അത് വിഎം സുധീരന് തിരിച്ചടിയാകുമായിരുന്നു.