കോഴിക്കോട്: അന്തരിച്ച പ്രശസ്ത കായിക പരിശീലകന്‍ ഒ എം നമ്പ്യാരുടെ മരണവാര്‍ത്തയില്‍ ദുഖം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ പ്രിയശിഷ്യ പി.ടി ഉഷ. ജീവതത്തിലെ മാര്‍ഗദീപമാണ് അണഞ്ഞു പോയതെന്ന് പി.ടി ഉഷ പറഞ്ഞു. അദ്ദേഹം തനിക്ക് നല്‍കിയതെല്ലാം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും പി.ടി ഉഷ പറഞ്ഞു. താന്‍ നേടിയ എല്ലാ മെഡലിലും ഒ.എം നമ്പ്യാര്‍ സാറുണ്ടായിരുന്നു. സര്‍ പിതൃതുല്യനായിരുന്നെന്നും പി.ടി ഉഷ പറഞ്ഞു.
”എന്റെ ഗുരു, പരിശീലകന്‍, വഴിക്കാട്ടി… അദ്ദേഹത്തിന്റെ വിയോഗം ഒരുകാലത്തും നികത്താന്‍ കഴിയാത്തതാണ്. വലിയ ശൂന്യതയാണ് എന്നിലുണ്ടാക്കുന്നത്. എന്റെ ജീവതത്തില്‍ അദ്ദേഹം വഹിച്ച പങ്ക് കേവലം വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തയാണിത്. ഒ എം നമ്പ്യാര്‍ സാറെ തീര്‍ച്ചയായും മിസ് ചെയ്യും.” ഉഷ ഫേസ്ബുക്കില്‍ കുറിച്ചിട്ടു.
രാജ്യാന്തര ശ്രദ്ധനേടിയ അത്‌ലറ്റിക് പരിശീലകനായ ഒ.എം നമ്പ്യാരെ പത്മശ്രീയും ദ്രോണാചാര്യയും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2016 മുതല്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പിടിയിലായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി രോഗശയ്യയിലായിരുന്നു.