ദില്ലി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ പി ടി ഉഷ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ ഉഷ തന്നെ തലപ്പത്ത് എത്തുമെന്ന് ഉറപ്പായി.
മറ്റ് നോമിനിേഷനുകള്‍ കിട്ടിയിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങള്‍ തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത് ഡിസംബര്‍ പത്തിനാണ്. അന്നേ അന്തിമ പ്രഖ്യാപനം ഉണ്ടാകുകയുള്ളു.