ചാത്തമംഗലം അതീവ ജാഗ്രതയിലെന്ന് പി.ടിഎ റഹീം

കോഴിക്കോട്: നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം അതീവ ജാഗ്രതയിലെന്ന് എംഎല്‍എ പി.ടി.എ റഹീം. കൊവിഡ് സാഹചര്യം നിലനില്‍ക്കെ നിപ സ്ഥിരീകരിച്ചത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയെ മൂന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. മൂന്നാമതായാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മൂന്ന് ആശുപത്രികളിലും കുട്ടിയെ ചികിത്സിച്ചവരുണ്ട്. കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുമുണ്ട്. ഇവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കി. ഇവര്‍ നിരീക്ഷണത്തിലാണെന്നും എംഎല്‍എ വിശദീകരിച്ചു.

 

Top