പുതിയ ടി.ഡബ്ല്യു.എസ്. ഇയര്‍ബഡുകള്‍ അവതരിപ്പിച്ച് പിട്രോണ്‍

ഡിയോ ആക്സസറീസ് ബ്രാന്‍ഡായ പിട്രോണ്‍ രണ്ട് പുതിയ ടി.ഡബ്ല്യു.എസ്. ഇയര്‍ബഡുകള്‍ അവതരിപ്പിച്ചു. ബാസ് ബഡ്സ് വിസ്ത, ബാസ് ബഡ്സ് പ്രോ അപ്ഗ്രേഡ് എന്നിങ്ങനെ രണ്ട് ഇയര്‍ബഡുകളാണ് യുവജനങ്ങളെ ലക്ഷ്യമിട്ട് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. മികച്ച ശബ്ദഗുണമേന്മയിലെത്തുന്ന ഇവ വിവിധ നിറങ്ങളില്‍ ലഭ്യമാണ്.

ബിടി 5.1 ചിപ്പ്സെറ്റുകളുമായാണ് ബാസ് ബഡ്സ് വിസ്ത വരുന്നത്. അടുത്ത ലെവല്‍ 5ഡബ്ല്യു ക്യു.ഐ. വയര്‍ലെസ് ചാര്‍ജിങ് സാധ്യമായ ഉപകരണമാണ് ഇത്. നാനോ കോട്ടിങ്ങോടു കൂടിയ ഇയര്‍ബഡ് ഐ.പി.എക്സ്. 4 റേറ്റിങ് സംരക്ഷണം ഉറപ്പു നല്‍കുന്നുണ്ട്. ഈ സെറാമിക് മൈക്രോഫോണുകള്‍ കറുപ്പ്, ഗ്രേ, നീല, വെള്ള എന്നിങ്ങനെ നാലു നിറങ്ങളില്‍ ലഭ്യമാണ്. വെള്ളത്തില്‍ നിന്നും വിയര്‍പ്പില്‍നിന്നും സംരക്ഷണം നൽകും. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്. ഉപകരണങ്ങളില്‍ ഉള്‍പ്പടെ ഏറ്റവും പുതിയ ബ്ലൂടൂത്ത് സാധ്യമായ ഉപകരണങ്ങള്‍ക്ക് ഇത് അനുയോജ്യമാണ്. സ്മാര്‍ട്ട് പെയറിങ്, സ്മാര്‍ട്ട് വോയ്സ് അസിസ്റ്റന്റ് സവിശേഷതകളെല്ലാമുണ്ട് ബാസ്ബഡ്സ് വിസ്തയ്ക്ക്. വയറുള്ളതും ഇല്ലാത്തതുമായ ചാര്‍ജിങ് കേസ് വഴി വേഗത്തില്‍ ചാര്‍ജ് ചെയ്യാം.

അതേസമയം, ബാസ് ബഡ്സ് പ്രോയുടെ അപ്ഗ്രേഡ് ആധുനിക ബി.ടി. 5.1 ചിപ്സെറ്റ് ഉപയോഗിക്കുന്നു. മെച്ചപ്പെട്ട കണക്റ്റിവിറ്റിയും തടസങ്ങളില്ലാത്ത നിയന്ത്രണവും നല്‍കുന്നു. ഏറ്റവും പുതിയ ബാസ്ബഡ്സ് പ്രോ കൂടുതല്‍ ശക്തവുമാണ്. സ്മാര്‍ട്ട് ഇന്‍സ്റ്റാ പെയറിങ്, മോണോ-സ്റ്റീരിയോ മോഡ്, സ്മാര്‍ട്ട് വോയ്സ് അസിസ്റ്റന്‍സ്, സ്മാര്‍ട്ട് ഡിജിറ്റല്‍ ഡിസ്പ്ലേ ചാര്‍ജിങ് കേസ്, ഐപിഎക്സ്4 റേറ്റിങ് തുടങ്ങിയ സവിശേഷതകളോടൊപ്പം പൂര്‍ണ നിയന്ത്രണവും നല്‍കുന്നു. വേഗമേറിയ ടൈപ്പ് സി ചാര്‍ജിങ്ങില്‍ 12 മണിക്കൂര്‍ വരെ പ്ലേ ബാക്ക് സമയം ലഭിക്കും. നില, ചുവപ്പ്, പച്ച, കറുപ്പ് എന്നിങ്ങനെ നാലു നിറങ്ങളില്‍ ബാസ്ബഡ്സ് പ്രോ ലഭിക്കും. പുതിയ ഉല്‍പ്പന്നങ്ങള്‍ ഫെബ്രുവരി 15 മുതല്‍ ആമസോണില്‍ ലഭ്യമാണ്.

Top