സാമ്പത്തിക സഹായങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് പി.യു.ചിത്ര

തിരുവനന്തപുരം: ലോക അത്‌ലറ്റിക് മീറ്റില്‍ നിന്നും ഒഴിവാക്കിയതിനെതിരേ നടത്തിയ നിയമപോരാട്ടത്തിനും പരിശീലനത്തിന് നല്‍കിയ സാമ്പത്തിക സഹായങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് അത്‌ലറ്റിക് പി.യു.ചിത്ര കായിക മന്ത്രിയെ സന്ദര്‍ശിച്ചു.

കായികമന്ത്രി എ.സി.മൊയ്തീന്റെ ഓഫീസില്‍ എത്തിയായിരുന്നു ചിത്ര നന്ദി അറിയിച്ചത്.

ചിത്രയ്ക്ക് പരിശീലനത്തിനായി പ്രതിമാസം 25,000 രൂപ സഹായ ധനമായി നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനിച്ചിരുന്നത്.

ജോലി വേണമെന്നുള്ള ചിത്രയുടെ അഭ്യര്‍ഥനയ്ക്ക് പിന്നാലെയായിരുന്നു സഹായമെത്തിയിരുന്നത്. മാസം 10,000 രൂപയും ദിവസം 500 രൂപയുമാണ് പരിശീലനത്തിനായി നല്‍കുക.

Top