കൊച്ചി: പി.യു ചിത്രയുടെ കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് വിട്ടു.
കോടതി അലക്ഷ്യ കേസുകള്‍ സിംഗിള്‍ ബഞ്ചിന് പരിഹരിക്കാന്‍ കഴിയാത്തതിനാലാണ് തീരുമാനം.
കോടതി അലക്ഷ്യ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് നടപടി.
ഉദ്യോഗസ്ഥര്‍ ലണ്ടനിലായതിനാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കോടതി വിധിച്ചിച്ചും പി.യു ചിത്രയ്ക്ക് അവസരം നല്‍കാത്തതിനാണ് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ വിശദീകരണം നല്‍കേണ്ടത്.
ചിത്ര നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ വിശദമായ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.