പ്രതിഷേധ സമരത്തില്‍ പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നു; ഇന്ന് വിധി

ന്യൂഡല്‍ഹി: പ്രതിഷേധ സമരങ്ങളുടെ ഭാഗമായി പൊതു-സ്വാകാര്യ വസ്തുക്കള്‍ നശിപ്പിക്കുന്നിനെതിരായ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ഇന്ന് വിധി പറയും. സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗ്ഗ രേഖ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മാര്‍ഗ്ഗ രേഖ കൊണ്ടുവരുമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ആക്രമണങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണമെന്ന് അറ്റോര്‍ണി ജനറലും ആവശ്യപ്പെട്ടു.

കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈററിയാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും ഇന്ന് വിരമിക്കാനിരിക്കെയാണ് മിശ്രയുടെ ബഞ്ചില്‍ കേസ് പരിഗണനയ്ക്കായി എത്തുന്നത്.

പ്രതിഷേധങ്ങള്‍ക്കിടെ പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് അതീവ ഗുരുതരമെന്ന് സുപ്രീംകോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ നിയമഭേദഗതിക്കായി കാത്തിരിക്കാനാവില്ലെന്നും കോടതി തന്നെ കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കേണ്ടിവരുമെന്നും അക്രമങ്ങളുടെ ഉത്തരവാദികളെ കണ്ടെത്താനായി പ്രതിഷേധ പരിപാടികളുടെ വിഡിയോ പൊലീസ് ചിത്രീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Top