ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളില്‍ നിന്ന് വിരമിക്കുന്നവരുടെ കുടുംബ പെന്‍ഷന്‍ ഏകീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ജീവനക്കാര്‍ അവസാനം കൈപ്പറ്റിയ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമായി ഏകീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
പരമാവധി പരിധിയായ 9,284 രൂപ എന്നത് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇതോടെ പെന്‍ഷന്‍ തുക 30,000-35,000 രൂപ വരെയായി ഉയരുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ദേബശീഷ് പാണ്ഡ വ്യക്തമാക്കി. ഇതുവരെ വിവിധ സ്ലാബുകളുടെ അടിസ്ഥാനത്തിലായിരുന്നു പെന്‍ഷന്‍ വിതരണം.
കുടുംബ പെന്‍ഷന്‍ വളരെ ചെറിയ തുകയാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ജീവനക്കാരുടെ സംഘടനകള്‍ പലതവണ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം മരിക്കുന്നവരുടെയും പെന്‍ഷന്‍ അര്‍ഹത നേടിയ ശേഷം സര്‍വീസ് കാലത്ത് മരിക്കുന്നവരുടെയും കുടുംബങ്ങള്‍ക്ക് ലഭിക്കുന്നതാണ് കുടുംബ പെന്‍ഷന്‍.