ആറ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിഭജനം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇനിയുള്ള ഏഴ് മാസങ്ങളില്‍ ആറോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിഭജനം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. സെപ്റ്റംബര്‍-മാര്‍ച്ച് കാലയളവില്‍ ഓഫര്‍ ഫോര്‍ സെയില്‍(ഒ എഫ് എസ്) വഴി ഓഹരി വില്‍പ്പന നടത്താനാണ് നീക്കമുള്ളത്.

എം എം ടി സി, ഭെല്‍, ഹിന്ദുസ്ഥാന്‍കോപ്പര്‍, സിഐഎല്‍, എന്‍ടിപിസി,എന്‍എംഡിസി എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയാണ് ഈ സാമ്പത്തിക വര്‍ഷം നടത്താന്‍ ലക്ഷ്യമിടുന്നത്. 2018-2019 സാമ്പത്തികവര്‍ഷത്തിലെ കേന്ദ്ര ബജറ്റില്‍ ഓഹരി വിറ്റഴിക്കലിലൂടെ 80,000 കോടി രൂപ സ്വരൂപിക്കാനുള്ള ലക്ഷ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2018 സാമ്പത്തിക വര്‍ഷത്തിലെ ലക്ഷ്യത്തെ അപേക്ഷിച്ച് 15-20 ശതമാനം വര്‍ധനവാണിത്.

Top