പുതുച്ചേരി: നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതുച്ചേരി നിയമസഭയില്‍ വനിതാ പ്രാതിനിധ്യം. സംസ്ഥാനത്തെ നിയമയഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ നാല് വനിതകളാണ് വിജയക്കൊടി പാറിച്ചത്. ഇതില്‍ രണ്ടുപേര്‍ എഐഎന്‍ആര്‍സിയില്‍ നിന്നുള്ളവരാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വി വിഴേവനി, ഡിഎംകെയില്‍ നിന്ന് ഗീത , എഐഎന്‍ആര്‍സി യില്‍ നിന്ന് ചന്ദ്രപ്രിയങ്ക , ബി കോബിക എന്നിവരാണ് സംസ്ഥാനത്തെ വനിതകളുടെ അഭിമാനം ഉയര്‍ത്തി നിയമനിര്‍മാണ സഭയില്‍ എത്തിയിരിക്കുന്നത്.
ഇതിന് മുന്‍പ് 1996 ലാണ് ഒരു വനിത പുതുച്ചേരി നിയമസഭയിലേക്ക് ജയിച്ചത്. അന്ന് എഐഎഡിഎംകെയുടെ എസ് അരസിയാണ് വിജയം നേടിയത്. ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് കോണ്‍ഗ്രസ്ഡിഎംകെ സഖ്യം 18 സീറ്റുകളുമായി സംസ്ഥാനത്ത് ഭരണം പിടിച്ചു.
എഐഎന്‍ആര്‍സി എട്ടും എഐഎഡിഎംകെ മൂന്നും സീറ്റുകള്‍ കരസ്ഥമാക്കി. ആകെ 30 നിയമസഭാ സീറ്റുകളാണ് പുതുച്ചേരിയില്‍ ഉള്ളത്.