ബിജെപി നേതാക്കളുടെ നാമനിര്‍ദ്ദേശം: പുതുച്ചേരി കോണ്‍ഗ്രസ് എംഎല്‍എമാര്‍ സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: പുതുച്ചേരി നിയമസഭയിലേക്ക് ഗവര്‍ണര്‍ ബിജെപി എംഎല്‍എമാരെ നാമനിര്‍ദേശം ചെയ്തതില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു.

ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ നടപടി ജനാധിപത്യപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാരുടെ ഹര്‍ജി. ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.

ബിജെപിയുടെ പുതുച്ചേരി അധ്യക്ഷന്‍ വി.സ്വാമിനാഥന്‍, പാര്‍ട്ടി ട്രഷറര്‍ കെ.ജി ശങ്കര്‍, എസ് ശെല്‍വഗണപതി എന്നീ മൂന്ന് ബിജെപി നേതാക്കളേയാണ് ഗവര്‍ണര്‍ നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

Top