കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടന്‍ സുരേഷ് ഗോപി എം.പിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലുമാണ് വിട്ടയച്ചത്.
കേസില്‍ സുരേഷ് ഗോപിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും, അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് നടനെ ചോദ്യം ചെയ്തത്.
പുതുച്ചേരിയില്‍ വ്യാജവിലാസത്തിലാണ് സുരേഷ് ഗോപി കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010ല്‍ പുതുച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചെന്ന വാടക കരാറിന്റെ അടിസ്ഥാനത്തില്‍ 2014ല്‍ ആഢംബര വാഹനം സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.