പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും

കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ജയ്ക്ക്‌സി തോമസിനെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് പ്രഖ്യാപനം നടത്തുക. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തില്‍ ഉടനീളം ജയ്ക്കിന്റെ വാഹന പര്യടനവും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയെയും ഇന്നറിയാം. തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ പ്രഖ്യാപനം ഉണ്ടാകും. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിജോര്‍ജ് കുര്യന്‍ എന്നിവരുടെ പേരിനാണ് മുന്‍ഗണന. കഴിഞ്ഞതവണ പുതുപ്പള്ളിയില്‍ മത്സരിച്ച മധ്യമേഖല പ്രസിഡന്റ് എന്‍.ഹരിയും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. അതേസമയം കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് പുതുപ്പള്ളിയിലെ മുഴുവന്‍ വീടുകളിലും ചാണ്ടി ഉമ്മനുവേണ്ടി വോട്ട് അഭ്യര്‍ത്ഥന നടത്തും.

Top