മുണ്ടക്കയത്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി

കോട്ടയം: മുണ്ടക്കയത്ത് ദലിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി എരുമേലി സ്വദേശി വിനു കീഴടങ്ങി. ഇയാളുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. ക്ഷേത്രത്തിലെ ശാന്തി മഠത്തില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന 21കാരിയായ ദലിത് യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

വിവാഹ വാഗ്ദാനം നല്‍കുകയും കല്യാണത്തിന് തലേദിവസം ഒളിവില്‍ പോവുകയും ചെയ്തതോടെയാണ് യുവതി പരാതി നല്‍കിയത്. പീഡനം, എസ്സി/എസ്ടി നിയമം എന്നിവയുടെ കീഴിലാണ് അറസ്റ്റ്. എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയായ വിനു മോന്‍ ഇപ്പോള്‍ പത്തനംതിട്ട ഇലന്തൂരില്‍ ഒരു ക്ഷേത്രത്തില്‍ ശാന്തിയായി ജോലി ചെയ്യുകയാണ്.

Top