മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് മന്യംപുലിയിലെ ആദ്യ പാട്ട് റിലീസ് ചെയ്തു. കാടണിയും കാല്‍ചിലമ്പേ…എന്ന മെലഡിയുടെ തെലുങ്ക് പതിപ്പാണിത്. കാടണിയും കാല്‍ച്ചിലമ്പേ എന്നത് മുവ്വലനേ കവ്വിഞ്ചേ…എന്നായി.
ഗോപീ സുന്ദര്‍ ഈണമിട്ട പാട്ട് വിജയ് യേശുദാസും കൗസല്യയും ചേര്‍ന്നാണു പാടിയത്. വെണ്ണെലകാന്തി രാജേശ്വര പ്രസാദാണ് വരികള്‍ എഴുതിയിരിക്കുന്നത്. മലയാളം വരികള്‍ എഴുതിയത് റഫീഖ് അഹമ്മദാണ്. പാടിയത് യേശുദാസും ചിത്രയും ചേര്‍ന്നായിരുന്നു.