മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകന്‍ ഹിന്ദി റീമേക്കിനൊരുങ്ങുകയാണ്. സഞ്ജയ് ലീലാ ബന്‍സാലിയാണ് ഹിന്ദിയില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിനു വേണ്ടി സഞ്ജയ് ലീലാ ബന്‍സാലി ഹൃത്വിക് റോഷനെ സമീപിച്ചെന്നും എന്നാല്‍ ഹൃത്വിക് പുലിമുരുകന്റെ വേഷം വേണ്ടെന്ന് വച്ചെന്നും തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ തെറ്റാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹൃത്വിക് റോഷന്‍.
2010 ല്‍ പുറത്തിറങ്ങിയ ഗുസാരിഷിലൂടെ ഹൃത്വികും സഞ്ജയ് ലീല ബന്‍സാലിയും നേരത്തെ ഒന്നിച്ചിരുന്നു. ഗുസാരിഷ് ബോക്‌സ് ഓഫീസില്‍ വിജയം നേടിയില്ലെങ്കിലും ഹൃത്വികിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
False journalism. Or an honest mistake. Who will ever know. stay cool tho. https://t.co/Puw6DHFh3R
— Hrithik Roshan (@iHrithik) July 8, 2018
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ മലയാള ചിത്രമാണ് പുലിമുരുകന്‍. 100 കോടി ക്ലബില്‍ കയറിയ ആദ്യ മലയാള ചിത്രം എന്ന റെക്കോഡും പുലിമുരുകന്‍ സ്വന്തമാക്കിയിരുന്നു.