മലയാള സിനിമയില്‍ പുതിയ ചരിത്രം എഴുതി പുലിമുരുകന്റെ ജൈത്ര യാത്ര തുടരുകയാണ്. ഇതുവരെ ചിത്രം 60 കോടി കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടയില്‍ പുലിമുരുകന്റെ രണ്ടാം ഭാഗം ഇറക്കുമെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ രംഗത്ത്.
എല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ പുലിമുരുന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വൈശാഖ് പറഞ്ഞു.
അന്തിമ തീരുമാനമായിട്ടില്ല. ചിത്രത്തിന് മുന്നിലും പിന്നിലും പ്രവൃത്തിച്ചവരുടെയെല്ലാം പൂര്‍ണ സഹകരണം വേണം. എന്നിരുന്നാലും പുലിമുരുകന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതിനെ കുറിച്ചുള്ള സാധ്യതകള്‍ സംവിധായകന്റെ വാക്കുകളിലുണ്ട്.
പുലിമുരുകന്‍ എന്ന ചിത്രത്തിന് വേണ്ടി 150 ദിവസത്തെ നീണ്ട കാള്‍ ഷീറ്റാണ് മോഹന്‍ലാല്‍ നല്‍കിയത്. ഡേറ്റിനപ്പുറത്തേകും ഷൂട്ടിങ് നീണ്ടു പോയപ്പോള്‍ സഹകരണത്തോടെ ലാല്‍ കൂടെ നിന്നു.
ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മ്മാതാവിന്റെ പൂര്‍ണ സഹകരണവും പിന്തുണയുമാണ് പുലിമുരുകന്‍ എന്ന ചിത്രം ബ്രഹ്മാണ്ഡമായി ഒരുക്കാന്‍ സഹായിച്ചത്.
പുലിമുരുകന്റെ രണ്ടാം ഭാഗം തീര്‍ച്ചയായും ഒന്നാം ഭാഗത്തിന് മുകളില്‍ നില്‍ക്കണം.
പുലിമുരുകന്‍ ചെയ്യാന്‍ കാണിച്ച അതേ ഉത്സാഹം മറ്റ് താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഉണ്ടായാല്‍ മാത്രമേ രണ്ടാം ഭാഗത്തിന് സാധ്യതയുള്ളൂ എന്ന് സംവിധായകന്‍ പറയുന്നു.