ഇതും കോപ്പിയടിയോ? പുലിമുരുകനിലെ ആക്ഷന്‍ രംഗം ചൈനീസ് സീരീസില്‍

puli

കൊറിയന്‍-ചൈനീസ് ചിത്രങ്ങള്‍ മലയാളത്തിലേക്ക് കോപ്പിയടിക്കുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ ക്ലബ്ബില്‍ 150 കോടിയോളം കയറിയ പുലിമുരുകനിലെ രംഗം ഏതാണ്ട് പകര്‍ത്തി വെച്ചിരിക്കുകയാണ് ഒരു ചൈനീസ് സീരീസില്‍.

2017ല്‍ പുറത്തിറങ്ങിയ ചൈനീസ് വെബ് സീരീസ് ആയ ദി പ്രിന്‍സസ് ഏജന്റ് എന്നതിലെ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുലിമുരുകനില്‍ പുലി ആണെങ്കില്‍ ഇവിടെ അത് ഒരു ഭീമന്‍ ചെന്നായയാണ്. പുലിമുരുകന്‍ നായകന്റെ കഥയാണെങ്കില്‍ ഇതൊരു നായികയുടെ കഥയാണ്.

https://youtu.be/63tq4O0FGlc

പുലിമുരുകന്‍ ഇതിന്റെ കോപ്പിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും, പുലിമുരുകന്‍ ഇറങ്ങിയത് 2016ലും ഈ സീരീസ് 2017ലുമാണ് പുറത്തിറങ്ങിയത്. എന്തായാലും ആക്ഷന്‍ രംഗങ്ങള്‍ തമ്മില്‍ വല്ലാതെ സാമ്യമുള്ളതുകൊണ്ട് ഇരുരംഗങ്ങളും ചേര്‍ത്ത് വെച്ച് കൊണ്ട് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് പുലിമുരുകന്‍. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളോടെ വന്ന ചിത്രം 150കോടിക്ക് മേല്‍ ആണ് ലോകത്താകമാനം കളക്ഷന്‍ നേടിയത.

Top