pulimurukan-internet

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍. തമിഴ് ടോറന്റ് ഉള്‍പ്പെടെ നാലു വെബ്‌സൈറ്റുകളിലാണ് പുലിമുരുകന്റെ പ്രിന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

കേരള പൊലീസ് സൈബര്‍ ഡോം ഇടപെട്ട് ഡൗണ്‍ലോഡിങ് തടഞ്ഞു. ഇന്നലെയാണ് ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്തത്.

ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇന്നലെ രാത്രിയാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

കളക്ഷന്‍ റെക്കോര്‍ഡുകളെ ‘വേട്ടയാടിപ്പിടിച്ചു’കൊണ്ട് പുലിമുരുകന്‍ കുതിപ്പ് തുടരുകയാണ്. ഇപ്പോള്‍ വിദേശ രാജ്യങ്ങളിലും വേട്ട തുടങ്ങിയിരിക്കുകയാണ് ഈ വൈശാഖ് ചിത്രം.

പുലിമുരുകന്‍ റിലീസ് ചെയ്ത വിദേശ രാജ്യങ്ങളുടെ പട്ടികയില്‍ പോളണ്ടുമുണ്ട്. പോളണ്ടില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് പുലിമുരുകന്‍. ബ്രിട്ടനില്‍ ഹൗസ്ഫുള്ളായാണ് പുലിമുരുകന്‍ ഓടുന്നത്. അതിനിടെയാണ് ചിത്രത്തിന്റെ പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

Top