pulimurukan-police case

കൊച്ചി: പുലിമുരുകന്‍ സിനിമ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.

ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം നല്‍കിയ പരാതിയില്‍ ആന്റി പൈസി സെല്‍ നല്‍കിയ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് പുലിമുരുകന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. സൈബര്‍ ബ്രേക്ക് സോഫ്റ്റ് വെയര്‍ വഴി സൈബര്‍ ഡോം ചിത്രം ഇന്റര്‍നെറ്റിലെത്തിയത് കണ്ടെത്തിയിരുന്നു.

ശ്രിലങ്ക, ദുബായ് എന്നിവടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സൈറ്റുകളിലായിരുന്നു ചിത്രം അപ്ലോഡ് ചെയ്തത്. ചിത്രത്തിന്റെ നിര്‍മാതാവിന്റെ പരാതിയെത്തുടര്‍ന്ന് സൈബര്‍ ഡോം ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും നീക്കി.

Top