കൊച്ചി: ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു.
കാക്കനാട് കോടതിയാണ് സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ‘മാഡം’ കെട്ടു കഥയല്ലെന്ന് പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നു.
മാഡം സിനിമാ രംഗത്തു നിന്നുതന്നെയുള്ളയാളാണ്, അക്കാര്യം വി.ഐ.പി തന്നെ പറയട്ടെ. 16ാം തിയതിക്കുള്ളില്‍ മാഡം ആരാണെന്ന് വി.ഐ.പി പറഞ്ഞില്ലെങ്കില്‍ താന്‍ മാധ്യമപ്രവര്‍ത്തകരോട് പേര് വെളിപ്പെടുത്തുന്നുവെന്നും സുനി പറഞ്ഞു.
ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്നംകുളം കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സുനി ഇക്കാര്യം പറഞ്ഞത്.
കേസിന്റെ മുഖ്യ ആസൂത്രക ഒരു മാഡം ആണെന്ന് പള്‍സര്‍ സുനി നേരത്തേ വെളിപ്പെടുത്തിയിരുന്നു.