2011-ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസ്, പള്‍സര്‍ സുനിക്ക് ജാമ്യമില്ല

കൊച്ചി: 2011-ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യമില്ല.

എറണാകുളം സി ജെ എം കോടതിയാണ് സുനിയുടെ ജാമ്യാപേക്ഷ നിരസിച്ചത്. കേസിന് രഹസ്യ സ്വഭാവം പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് കേസ് പരിഗണിച്ചത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി. അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്.

കേസിന്റെ നടപടികളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച് വാദം അടച്ചിട്ട മുറിയിലാക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നു മാധ്യമ പ്രവര്‍ത്തകരെയും മറ്റു അഭിഭാഷകരെയും കോടതിയില്‍ നിന്നു മാറ്റിയതിനു ശേഷമാണ് സുനിയുടെ ജാമ്യാപേക്ഷയില്‍ വാദം തുടര്‍ന്നത്.

Top