പള്‍സര്‍ സുനി പൊലീസ് കസ്റ്റഡിയില്‍ ; കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ്‌

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതി പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന്റെ അപേക്ഷ അംഗീകരിച്ചത്.

കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനായാണ് 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച കേസില്‍ ചോദ്യം ചെയ്യുകയാണ് പ്രധാന ലക്ഷ്യം. സുനിയെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ഇതിനിടെ സ്രാവുകള്‍ എപ്പോള്‍ പിടിയിലാകും എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ചൂണ്ടയിലാണെന്ന് സുനി മറുപടിയായി പറഞ്ഞു

Top