കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 16 വരെയാണ് കാലാവധി നീട്ടിയത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി.
കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളെക്കുറിച്ച് ആരായാന്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
കാക്കനാട് ജയിലില്‍ വച്ച് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരിക്കും സുനിയെ ചോദ്യം ചെയ്യുക. ഇതിനുള്ള അനുവാദം കോടതി പ്രോസിക്യൂഷന് നല്‍കി.
പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ച് കോടതി നടപടികള്‍ രഹസ്യമായാണ് നടന്നത്.