കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ തെളിവെടുപ്പിന് ഹാജരാകണമെന്ന് ഹൈക്കോടതി.
പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസില്‍ അഭിഭാഷകന്റെ പങ്കാളിത്തം വ്യക്തമല്ലെന്നും ചോദ്യം ചെയ്താല്‍ മാത്രമേ ഇതേക്കുറിച്ച് അറിയാന്‍ കഴിയൂ എന്നുമായിരുന്നു കോടതിയുടെ നിലപാട്.
നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനി നല്‍കിയ ഫോണ്‍ സൂക്ഷിച്ചെന്നാണ് പ്രതീഷ് ചാക്കോയ്‌ക്കെതിരെയുള്ള ആക്ഷേപം. ഈ വിഷയത്തില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം പ്രതീഷ് ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.