കാവ്യയുടെ കടയില്‍ പള്‍സര്‍ സുനി ; സിസിടിവി ദ്യശ്യങ്ങള്‍ പൊലീസിന് !

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയിരുന്നതായി പൊലീസ്. ഇതു സംബന്ധിച്ച സിസിടിവി ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന.

മെമ്മറി കാര്‍ഡ് കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന് നേരത്തെ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.

ജയിലില്‍ വച്ച് നടത്തിയ മൊഴിയെടുക്കലിലാണ് പള്‍സര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലക്ഷ്യയില്‍ ഈ മെമ്മറി കാര്‍ഡ് തേടി പൊലീസ് പരിശോധന നടത്തിയിരുന്നു.

കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാര്‍ഡ്കൈമാറിയതെന്നും സുനി മൊഴി നല്‍കിയിരുന്നു.

കാവ്യാമാധവന്റെ വെണ്ണലയിലെ വില്ലയിലും പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു.

Top