കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ഹര്‍ജി കോടതി തള്ളി.
കസ്റ്റഡി റദ്ദാക്കണമെന്നും, അഭിഭാഷകനുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് പള്‍സറിന്റെ ആവശ്യം തള്ളിയത്.
കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്.
ജയിലില്‍നിന്ന് ഫോണ്‍ വിളിച്ച കേസില്‍ അഞ്ച് ദിവസത്തേക്കാണ് പള്‍സര്‍ സുനിയെ കാക്കനാട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. ഇതിനെതിരെയായിരുന്നു പ്രതിഭാഗത്തിന്റെ ഹര്‍ജി.
ഇതിനിടെ, പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചു നല്‍കിയ വിഷ്ണു, ജയിലില്‍നിന്ന് ഫോണ്‍ ഉപയോഗിച്ച വിപിന്‍ലാല്‍ എന്നിവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടു.