അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി.
നിലവിലെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഈ മാസം 21 വരെ റിമാന്‍ഡ് നീട്ടിയത്.
വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല. കേസിലെ രാണ്ടാം പ്രതി മാര്‍ട്ടിനും മൂന്നാം പ്രതി മണികണ്ഠനും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.