കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കഥ ഇതുവരെ പകുതി മാത്രമേ ആയിട്ടുള്ളൂവെന്ന് ഒന്നാംപ്രതി പള്‍സര്‍ സുനി.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവ ജയിലില്‍ കിടക്കുന്ന വി ഐ പി പറയട്ടെ എന്ന് സുനില്‍കുമാര്‍ കോടതിവളപ്പില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനിയുടെ കേസിനെ കുറിച്ചുള്ള പ്രതികരണം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ.ആളൂരും വ്യക്തമാക്കി.
ഇതിനിടെ സുനിയുടെ റിമാന്‍ഡ് കാലാവധി കോടതി ആഗസ്ത് ഒന്നുവരെ നീട്ടി.
സുനിയുടെ ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സുനിയെ ഇന്ന് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.