പള്‍സര്‍ സുനി കോടതിയില്‍ ; ചില സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി. ചില വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയില്‍ കയറുന്നതിന് മുന്‍പ് മാധ്യമങ്ങളുടെ ചോദ്യങ്ങളോടായിരുന്നു പള്‍സറിന്റെ പ്രതികരണം.

സുനിക്ക് വേണ്ടി അഡ്വ. ബി.എ. ആളൂരാണ് കോടതിയില്‍ ഹാജരാകുന്നത്. സുരക്ഷാഭീഷണി ഉള്ളതിനാല്‍ സുനിക്ക് ജാമ്യാപേക്ഷ സമര്‍പ്പിക്കില്ലെന്ന് ആളൂര്‍ പറഞ്ഞു.

കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്.

അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സുനിയെ ഹാജരാക്കിയത്. എന്നാല്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്ന നിലപാടാണ് ഇന്നലെ ജയിലില്‍ കാണാനെത്തിയ അഭിഭാഷകരോട് സുനി പറഞ്ഞതെന്നാണ് വിവരം.

Top