നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ജൂലൈ 18 വരെ നീട്ടി

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ജൂലൈ 18 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

ഇതിനിടെ ബി.എ.ആളൂരും സുനിയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും തമ്മില്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നതിനെ ചൊല്ലി കോടതിയില്‍ തര്‍ക്കമുണ്ടായി. വക്കാലത്ത് ആളൂരിനെ ഏല്‍പിച്ചതായി പള്‍സര്‍ സുനി പറഞ്ഞു.

കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണ് സുനിയെ ചൊവ്വാഴ്ച കോടതിയില്‍ എത്തിച്ചത്. അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സുനിയെ ഹാജരാക്കിയത്.

Top