ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ഇതോടെ രണ്ട് ദിവസത്തിനിടെ പുല്‍വാമയില്‍ സൈന്യം രണ്ട് ഭീകരരെയാണ് വധിച്ചത്.
ഇര്‍ഫാന്‍ ഷെയ്ഖാണ് ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്നലെ ഹിസ്ബുള്‍ മുജാഹിദ്ദീന് ഭീകരനായ ഇര്‍ഫാന്‍ അഹമ്മദിനെയാണ് സൈന്യം വധിച്ചത്.
കൂടുതല്‍ ഭീകരര്‍ കണ്ടേക്കാമെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.