സംശയങ്ങള്‍ ന്യായം; പുല്‍വാമ അക്രമണത്തില്‍ പാകിസ്ഥാന് മറുപടി നല്‍കണമെന്ന് ശശി തരൂര്‍

sasi-tharoor

ദോഹ: ഇന്ത്യ പാക്കിസ്ഥാന് മറുപടി നല്‍കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി ശശി തരൂര്‍ എം.പി. രാജ്യത്തിന് ഏറ്റ വലിയ മുറിവാണ് പുല്‍വാമയിലുണ്ടായ ആക്രമണം. രാജ്യത്തെ ജനത മുഴുവന്‍ ഇതിന് മറുപടി നല്‍കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും. ജനതയുടെ വികാരം മനസ്സിലാക്കി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കൂടെ നില്‍ക്കുമെന്നും തരൂര്‍ പറഞ്ഞു.

എന്നാല്‍ പുല്‍വാമ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ന്യായമാണ്. യുദ്ധ സമയത്തെ തെരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് അനുകൂലമാകാമെങ്കിലും, രാജ്യത്തിന്റെ വികാരത്തിനൊപ്പം കോണ്‍ഗ്രസുണ്ടെങ്കിലും, പുല്‍വാമ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ന്യായമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു

രാജ്യത്തിന്റെ മതേതര ജനാധിപത്യ മുഖത്തിന് തീരാ കളങ്കം വരുത്തിക്കൊണ്ടാണ് മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. ഇനിയൊരു തവണ കൂടി അധികാരത്തിലേറിയാല്‍ രാജ്യത്ത് ജനാധിപത്യം ഇല്ലാതാകും. അതിനാല്‍ രാജ്യത്തെ വോട്ടര്‍മാര്‍ ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു.

Top