ബാഗ്പത്ത്: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ പാക്കിസ്ഥാനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നല്‍കരുതെന്നാണ് നിതിന്‍ ഗഡ്ഗരി പറഞ്ഞത്. നിലവില്‍ പാക്കിസ്ഥാന് നദീജലം വിട്ടുനല്‍കുന്നത് തടയണമെന്നും പാക്കിസ്ഥാന് വെള്ളം കിട്ടാതിരിക്കാന്‍ നദികള്‍ വഴിതിരിച്ചു വിടണമെന്നും ഗഡ്കരി വ്യക്തമാക്കി.
1960ല്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ച സിന്ധു നദീജലകരാറിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ നാലു നദികളിലെ വെള്ളം പങ്കുവയ്ക്കാമെന്നു വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്.