ഭീ​ക​ര​താ​വ​ള​ങ്ങ​ളി​ല്‍ ഇ​ന്ത്യ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ത്തെ പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്

ന്യൂഡൽഹി: പുൽവാമയിൽ പാ​ക്കി​സ്ഥാൻ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇ​ന്ത്യ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ത്തെ പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്. പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​വാ​ദം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഫ്രാ​ന്‍​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

ഫ്രാന്‍സ് മനിസിട്രിയുടെ യൂറോപ്പ് ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍, ‘അതിര്‍ത്തിയില്‍ കൈമാറുന്ന ഭീകരതയ്‌ക്കെതിരെയുള്ള സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും, പാക്കിസ്ഥാന്റെ അതിര്‍ത്തിയില്‍ രൂപം കൊണ്ട ഭീകര സംഘങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കി.

അതേസമയം ഭീകരവാദത്തിന് പിന്തുണ നല്‍കി സാമ്പത്തിക സഹായം നല്‍കുന്ന എല്ലാ ശക്തികളെയും തകര്‍ക്കുമെന്നും ഫ്രാൻസ് അറിയിച്ചു.

Top