പൂനെ ഏകദിനം ; വിന്‍ഡീസിനെതിരേ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു

പൂനെ : ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ ടീമില്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ടീമിലേക്ക് എത്തുന്നു. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് പകരമാണ് ഇരുവരും എത്തുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പകരം ഖലീല്‍ അഹമ്മദും ടീമിലെത്തുന്നു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ മുന്നിലാണ്. രണ്ടാം മത്സരം ടൈയില്‍ കലാശിച്ചിരുന്നു.

വിന്‍ഡീസ് നിരയില്‍ ഒരു മാറ്റം വരുത്തിയാണ് ഇറങ്ങുന്നത്. ദേവേന്ദ്ര ബിഷുവിനു പകരം ഫാബിയന്‍ അല്ലെന്‍ ടീമില്‍ എത്തും. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അല്ലെന്‍.

വിന്‍ഡീസ്: ചന്ദ്രപോള്‍ ഹേംരാജ്, കീറന്‍ പവല്‍, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, മര്‍ലന്‍ സാമുവല്‍സ്, റോവ്മന്‍ പവല്‍, ഫാബിയന്‍ അല്ലെന്‍, ജേസണ്‍ ഹോള്‍ഡര്‍, ആഷ്!ലി നഴ്‌സ്, കെമര്‍ റോച്ച്, ഒബൈദ് മക്കോയ്

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്!ലി, അമ്ബാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, യൂസുവേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്.

Top