പുനെ: പൈപ്പിടാന്‍ നിര്‍മിച്ച കുഴിയില്‍ വീണ കുട്ടിയെ രക്ഷിക്കാനിറങ്ങിയ അഗ്‌നിശമനസേനാംഗം മരിച്ചു. പുനെയിലെ ദാപോഡിയിലാണ് സംഭവം. മലിനജലം ഒഴുക്കുന്ന പൈപ്പിടാന്‍ നിര്‍മിച്ച കുഴിയിലാണ് കുട്ടി വീണത്. കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ അഗ്‌നിശമന സേനാംഗം ഉള്‍പ്പടെ 4 പേര്‍ കുഴിയില്‍ പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തനിടെ 3 പേരെ പുറത്തെത്തിച്ചെങ്കിലും സേനാംഗം മരിക്കുകയായിരുന്നു. എ്ന്നാല്‍ കുട്ടിയെ ഇതുവരെ പുറത്തെടുക്കാനായില്ല. 15 അടിയോളം ആഴമുളള കുഴിയില്‍ വീണവരെ രക്ഷിക്കാന്‍ കൂടുതല്‍ അഗ്‌നിശമന സേനാഗംങ്ങളും ദുരന്ത നിവാരണ സേനയും പത്തോളം കൂറ്റന്‍ ട്രക്കുകളും എത്തി തിരച്ചില്‍ തുടരുകയാണ്.