കാസര്‍ഗോഡ്: പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് ഇരുപത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. കാസര്‍ഗോഡ് സ്വദേശികളായ ഇബ്രാഹിം ഖലില്‍ ,ഖാലിദ് എന്നിവര്‍ക്ക് ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി ആണ് ശിക്ഷ വിധിച്ചത്.
പിഴ തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ സര്‍ക്കാര്‍ സഹായത്തിനായി ലീഗല്‍ സര്‍വീസ് സൊസൈറ്റിയെ സമീപിക്കാം.
ബലാത്സംഗത്തിനുള്ള 376 വകുപ്പ് പുനര്‍നിര്‍ണയിച്ചതിന് ശേഷം കേരളത്തിലെ ആദ്യ ശിക്ഷാവിധിയാണിത്. ബദിയെഡുക്ക ഹിദായത്ത് നഗറിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇബ്രാഹിം ഖലില്‍ ,സുഹൃത്ത് ബീജന്തടുക്കയിലെ ബി എ ഖാലിദ് എന്നിവരാണ് കേസിലെ പ്രതികള്‍.
2013 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ സ്‌കൂളില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പെണ്‍കുട്ടി അിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസ് പരാതി നല്‍കുകയായിരുന്നു.