ചണ്ഡിഗഡ്: ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിന് പിന്നാലെ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കി .
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസുകളും നേരത്തെ തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതിര്‍ത്തിയില്‍ പാക് സൈന്യവും നുഴഞ്ഞുകയറ്റക്കാരും തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇന്റലിജന്‍സ് സൈന്യത്തിന് നല്‍കിയിരിക്കുന്നത്.
കനത്ത ജാഗ്രത പാലിക്കാന്‍ പഞ്ചാബ് സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാകിസ്താനോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചാബിലെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങള്‍ ഒഴിപ്പിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി