ന്യൂഡല്‍ഹി: പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനില്ലെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബില്‍ നിന്നുള്ളയാള്‍ തന്നെയാകും അവിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകുകയെന്നും കെജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെജ്‌രിവാള്‍ മത്സരിക്കുമെന്ന പ്രചാരണമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കെ ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ പറഞ്ഞ വാചകമാണ് അഭ്യൂഹങ്ങള്‍ക്കു കാരണമായത്.
എസ്എഎസ് നഗറില്‍ തടിച്ചുകൂടിയ ജനങ്ങളോട്, കേജ്‌രിവാളാണ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് വിചാരിച്ച് വോട്ടു ചെയ്യാനാണ് സിസോദിയ ആവശ്യപ്പെട്ടത്.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് ഇത്തരമൊരു പ്രചാരണമുണ്ടായത്.